അമ്പലപ്പുഴയിൽ പാഴ്സൽ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്..
അമ്പലപ്പുഴ: പാഴ്സൽ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. തിരുവനന്തപുരം എസ്. എൻ. നിവാസിൽ ചന്ദ്രചൂഡൻ (21) ആണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 7 ഓടെ വണ്ടാനം ശാസ്താ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ദേശീയപാതാ നിർമ്മാണം നടക്കുന്ന ഭാഗത്ത് ഇടിച്ച്
ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു .എറണാകുളത്തു നിന്ന് കായംകുളത്തേക്കു പാഴ്സൽ സാമഗ്രഹികളുമായി പോകുകയായിരുന്നു. ദേശിയ പാത നിർമാണവുമായി ബന്ധപ്പെട്ടു റോഡിന്റെ വശങ്ങൾ പല ഭാഗത്തും മരണക്കെണിയായിരിക്കുകയാണ്.