മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഷോപ്പിലെത്തി…റാക്കിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം മോഷ്ടിച്ച പ്രതികൾ…

അമ്പലപ്പുഴ: അമ്പലപ്പുഴ കൺസ്യൂമർഫെഡ് ബിവറേജ് ഔട്ട് ലെറ്റ് ഷോപ്പിൽ നിന്നും വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ തകഴി പഞ്ചായത്ത് 13-ാം വാർഡിൽ കൻകോളിൽ വീട്ടിൽ രഘുനാഥിൻ്റെ മകൻ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ വെണ്ണലപറമ്പ് വീട്ടിൽ ശ്രീകുമാറിൻ്റെ മകൻ പത്മകുമാർ ( പപ്പൻ – 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഡിസംബർ 13 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന 7500 രൂപ വില വരുന്ന 9 കുപ്പി വിദേശ മദ്യം മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് മാനേജരുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ എറണാകുളത്ത് നിന്നും സ്റ്റേഷനിൽ കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എം. പ്രതീഷ്കുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ. വിനിൽ , ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button