അലുവ അതുൽ കൊലപാതകം…പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ….

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും കമ്മീഷണർ വ്യക്തമാക്കി.



