​ദിവാകറിനൊപ്പം ,  ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്

വാഹനാപകടത്തിൽ ചികിത്സയിൽ കഴിയവേ മരിച്ച 9 വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ രോഗികൾക്ക് നൽകാനായി കൈമാറി. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റി വെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്നിയും പാൻക്രിയാസും രോഗിക്ക് യോജിക്കാത്തതിനാൽ ഉപയോഗിക്കാനായില്ല.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്. ദേവ പ്രയാഗിന്‍റെ അച്ഛന്‍ ബിച്ചു ചന്ദ്രനും,  സുഹൃത്ത് സതീഷും അപകടത്തില്‍ മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്‍റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ദേവ പ്രയാഗിന് ആശുപത്രി അധികൃതർ ആദരം അർപ്പിച്ചു. രാവിലെ ആശുപത്രിയിൽ ആയിരുന്നു ചടങ്ങ് നടന്നത്.  അതേസമയം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് തിരുവനന്തപുരം കവടിയാർ സ്വദേശി ദിവാകർ എസ് രാജേഷ് മരിച്ചത്. ദിവാകറിന്‍റെ 5 അവയവങ്ങള്‍ ദാനം ചെയ്തു. ദിവാകറിന്‍റെ സംസ്കാരം ഇന്ന് ജവഹർ നഗറിലെ വീട്ടിൽ നടക്കും

Related Articles

Back to top button