വീട്ടിൽ നോട്ട് കെട്ടുകൾ.. ദില്ലി ഹൈക്കോടതി ജഡ്ജിയെ ജോലിയിൽ നിന്ന് മാറ്റിനിർത്തും…

ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെര്‍മ്മയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി.പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി മലയാളിയായ അനു ശിവരാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ആരോപണ വിധേയനായ ജസ്റ്റിസ് വെര്‍മ്മയെ ജോലിയിൽ നിന്ന് മാറ്റി നിര്‍ത്താനും ഹൈക്കോടതി തീരുമാനിച്ചു.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കണക്കില്‍ കവിഞ്ഞ പണം അഗ്നിശമന സേന കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആരോപണമുനയിലായത്. ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Related Articles

Back to top button