പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ വാർഡ് മെമ്പർ ക്രമക്കേട് നടത്തിയെന്നാരോപണം…
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേടെന്ന് ആരോപണം. അറ്റകുറ്റപ്പണികൾ ചെയ്ത വീടുകൾ ചോർന്നൊലിക്കുന്ന നിലയിലാണ്. കിളിമാനൂരിലെ ഈന്തന്നൂരിലെ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിരിക്കുന്നത്. വാർഡ് മെമ്പർ പറ്റിച്ചുവെന്നാണ് കബിളിപ്പിക്കപ്പെട്ട കുടുംബം വ്യക്തമാക്കുന്നത്.
ഇവിടെ പട്ടികജാതി ഫണ്ട് വഴി രണ്ട് വീടുകൾക്ക് മൂന്ന് ലക്ഷം രൂപയാണ് കിട്ടിയത്. വീട്ടുകാർ കണ്ടെത്തിയ ജോലിക്കാരനെ മെമ്പറുടെ നിർബന്ധപ്രകാരം ഒഴിവാക്കിയെന്നും പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായ സുധീറിനെ പണി ഏൽപ്പിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സുധീറിനെ പണി ഏൽപ്പിച്ചത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ ഗിരിജയാണെന്നും കുടുംബം ആരോപിക്കുന്നു.