വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം….അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തി….
പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം. അർജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.