മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു…മന്ത്രിസഭാ പുനഃസംഘടന നാളെ….

ഗുജറാത്തില്‍ മന്ത്രിസഭാ പുനഃസംഘടന നാളെ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു. പുതിയ മന്ത്രിസഭ നാളെ 11:30ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ധ എന്നിവര്‍ പങ്കെടുക്കും.

ഗുജറാത്തില്‍ ബിജെപിക്ക് അകത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമായാണ് ഉടനടിയുള്ള മന്ത്രിസഭാ പുനസംഘടന എന്നാണ് സൂചന. മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരും രാജിവച്ചു. നിലവിലെ മന്ത്രിസഭയിലെ ഏഴോളം പേരെ നിലനിര്‍ത്തി, അവശേഷിക്കുന്ന മന്ത്രി പദങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ഒരുങ്ങുന്നത്.

യുവാക്കളുടെയും വനിതകളുടെയും എസ്‌സി, എസ്ടി ഒബിസി വിഭവങ്ങളുടെയും പ്രാതിനിത്യം പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിസഭ 26 അംഗങ്ങളുടേതായി വികസിപ്പിക്കുമെന്ന് വിവരമുണ്ട്.

Related Articles

Back to top button