ഉപ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ…നിലമ്പൂരില്‍ ഇന്ന് സര്‍വകക്ഷി യോഗം..

ഉപ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലമ്പൂരില്‍ ഇന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നിന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ബൂത്ത് ക്രമീകരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

നിലമ്പൂരിലെ കരട് വോട്ടര്‍പട്ടിക ഇന്നലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2,28,512 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. വോട്ടര്‍പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ഈ മാസം 24ന് മുമ്പ് അറിയിക്കാം.

Related Articles

Back to top button