നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പം…’അടൂര്‍ പ്രകാശിൻ്റേത് പാര്‍ട്ടി നിലപാടല്ല…ചാണ്ടി ഉമ്മന്‍

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന ശരിയല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘ജഡ്ജി ഒരു തീരുമാനമെടുത്തു. കോടതിയാണ് അടുത്ത മാര്‍ഗം. മേല്‍ കോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ. ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.’ ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.


