ആലത്തൂർ എംപിയുടെ ബന്ധു ചേലക്കര ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവം.. സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത്..

ആലത്തൂർ എംപിയുടെ ബന്ധു ആശുപത്രി ജീവനക്കാരെ മർദിച്ചെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത് . രണ്ട് ആശുപത്രി ജീവനക്കാരെ മർദിച്ചുവെന്ന് ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ഔദ്യോഗികമായി പരാതി നൽകുന്ന കാര്യവും ശബ്ദരേഖയിലുണ്ട്. പിന്നീട് ഈ പരാതി പിൻവലിച്ചിരുന്നു. ചേലക്കര പൊലീസിന് നൽകിയ പരാതി പിൻവലിക്കപ്പെട്ടതിന് പിന്നിൽ ഉന്നത ഇടപെടൽ എന്നാണ് ആരോപണം.

Related Articles

Back to top button