മുഖ്യമന്ത്രിക്ക് സുരക്ഷവേണം.. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണമെന്ന് നോട്ടീസ്.. പ്രതിഷേധം…
മുഖ്യമന്ത്രിക്ക് സുരക്ഷക്ക് കച്ചവട വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് . 84 കടകൾക്കാണ് നോട്ടീസ് നൽകിയത്.നാളെ KPMS സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്.സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺഗ്രസ് INTUC രംഗത്തെത്തി.
അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സര്‍വകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓണ്‍ലൈനായാണ് ചേരുക.