പോക്സോ കേസിൽ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ….
അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തിരുവമ്പാടിയിൽ നാരായണ വിലാസം വീട്ടിൽ രഞ്ജിത്ത് (31) നെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്യ്തത് . തുടർച്ചയായി ഏഴ് ദിവസത്തോളം 30-ൽ അധികം സി.സി റ്റി .വി
കളും 350 ൽ അധികം റ്റി.വി.എസ് സ്കൂട്ടറുകളുടെയും വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെയും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര എസ്.എച്ച്.ഒ മഞ്ജുദാസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അരുൺ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, അബൂബക്കർ സിദ്ദീഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.