ആലപ്പുഴയിൽ യുവതിയുടെ ആത്മഹത്യ… ഭർത്താവ് അറസ്റ്റിൽ…

ആലപ്പുഴ: ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തിൽ സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. ഒക്ടോബർ 6 നാണ് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയത്. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയിൽ പറയുന്നത്.

Related Articles

Back to top button