ആലപ്പുഴയിൽ ജിം ട്രെയിനറായ യുവാവ് പിടിയിൽ.. ജിമ്മിൻ്റെ മറവിൽ നടക്കുന്നത്…

ആലപ്പുഴ: ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കൊമ്മാടിയിൽ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമ ബംഗാൾ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ കൊമ്മാടിയിൽ നടത്തിയ പരിശോധനയിലാണ് ജിം ട്രെയിനർ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടിൽ വി വി വിഷ്ണു(31) ആണ് പിടിയിലായത്. 2.534 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറയുന്നു.

കായംകുളം റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചാണ് പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത്. അമിത് മണ്ഡൽ (27) ആണ് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി പിടിയിലായത്. 1.156 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button