ആലപ്പുഴ ജില്ലാ കോടതി പാലം പണി.. ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് നാട്ടുകാർ.. പ്രതിഷേധം…

ജില്ലാ കോടതി പാലം പണിയോട് അനുബന്ധിച്ച് താൽക്കാലികമായി വാഹനം തിരിച്ചു വിടുന്ന വഴികളിൽ അടിസ്ഥാനപരമായി ചെയ്യേണ്ട സൗകര്യങ്ങൾ മാസങ്ങളായിട്ടും അധികൃതർ ചെയ്യാത്തതിനാൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനം വലയുന്നു. നിരന്തര ആവശ്യത്തെത്തുടർന്നാണ് പാതയിൽ ടൈൽസ് പാകി കുണ്ടുംകുഴിയും നികത്തിയത്. എന്നാൽ വഴിയുടെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കളടക്കം ആഴ്ചകളായി കെട്ടിക്കിടക്കുകയാണ്. തടസങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധവുമായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി. വാഹനം തിരിച്ചു വിടുന്ന സമീപ ഇടവഴികളിലേക്ക് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. നഗരചത്വരവഴിയുടെ വായ് ഭാഗങ്ങളിലും ചത്വരത്തിലും തള്ളി നിൽക്കുന്ന കൽക്കെട്ടുകളും പൊളിച്ചിട്ടിരിക്കുന്ന അവശിഷ്ടങ്ങളും മരങ്ങളും ആഴ്ചകൾ പലത് കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല.

നഗരചത്വരം വഴി വലിയ വാഹനങ്ങൾ കടന്നു പോകാൻ സൗകര്യം ഇല്ലെങ്കിലും അത് വഴി വലിയ വാഹനങ്ങൾ കടന്ന്പോകുന്നത് അപകടഭീതി സൃഷ്ടിക്കുകയാണെന്ന് കാൽനടയാത്രക്കാർ പരാതിപ്പെടുന്നു.

Related Articles

Back to top button