വാഹനങ്ങളുടെ നീണ്ട നിര; അരൂർ – തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വൻ ഗതാഗതക്കുരുക്ക്

ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വൻ ഗതാഗതക്കുരുക്ക്. കുമ്പളം ടോൾ പ്ലാസ മുതൽ അരൂർ ക്ഷേത്രം വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പുലർച്ചെ 4.00 മുതൽ ഇവിടെ ഗതാഗതകുരുക്കാണ്. ചന്തിരൂർ മുതൽ അരൂർ വരെ ഗതാഗതകുരുക്ക് രൂക്ഷമാണ്. അരൂർ പാലത്തിലടക്കം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.

ഇന്നലെ രാവിലെ മുതൽ രാത്രി വരെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.രാവിലെയും ഗതാഗതകുരുക്ക് തുടരുകയാണ്. കുരുക്കഴിക്കാൻ പൊലീസ് ഇടപെട്ടില്ലെന്നും പരാതിയുണ്ട്. തുടർച്ചയായി രണ്ടാം ദിവസമാണ് ഇവിടെ ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്.

പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറം രൂക്ഷമായ ഗതാഗതകുരുക്കാണ് ഇവിടെ. കുമ്പളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും തോപ്പുംപടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഒരേസമയം അരൂർ ബൈപ്പാസ് ജങ്ഷനിൽ എത്തുകയും തുടർന്ന് ഗതാകുരുക്കുണ്ടാകുകയാണ്. പിന്നീട് വാഹനങ്ങളുടെ നീണ്ട നിരയാകുകയാണ്.

Related Articles

Back to top button