ആലപ്പുഴയിൽ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി…ഒളിവിൽ പോയ കേസിലെ പ്രതികൾ അറസ്റ്റിൽ…
യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ കേസിലെ പ്രതികൾ അറസ്റ്റിൽ. പുറക്കാട് തണ്ടാശ്ശേരി വീട്ടിൽ അഭിനവ് സജി (20), കരുവാറ്റ താമരശ്ശേരി വീട്ടിൽ അജിൻ സോണി (21) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 12 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതികൾ തോട്ടപ്പള്ളിയിലെ യുവാവിനോടുള്ള മുൻ വൈരാഗ്യം മൂലം തോട്ടപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള ബേക്കറിയിൽ വടിവാൾ കൊണ്ട് യുവാവിന്റെ ഇടത് കൈയിൽ ആഴത്തിൽ വെട്ടിപരിക്കേൽപ്പിച്ചതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഒളിവിൽ പോയ പ്രതികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.