റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കുട്ടികളെ കണ്ട് സംശയം തോന്നി..വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് പൊലീസ്..പൂച്ചാക്കലിൽ കാണാതായ വിദ്യാർത്ഥികളെ..

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം പുറത്ത് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചത്.

എറണാകുളത്ത് നിന്നാണ് കുട്ടികൾ ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ വന്നിറങ്ങുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ പൊലീസ് വിവരങ്ങൾ തിരക്കുകയും തുടർന്ന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. വിദ്യാർത്ഥികളെ വൈകാതെ നാട്ടിൽ എത്തിക്കും.

Related Articles

Back to top button