ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു..

ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു ആണ് മരിച്ചത്. 43 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.

കുവൈത്തിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ലാബ് ഡിപ്പാർട്ട്മെന്‍റില്‍ ജോലി ചെയ്യുകയായിരുന്നു സൂസൻ. ഭർത്താവ് ബിനു തോമസ് , ഫെയിത്ത് ബിനു മകളാണ്. ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related Articles

Back to top button