ചേര്‍ത്തലയിലേത് കൊലപാതക പരമ്പര.. ദുരൂഹത നീക്കാൻ പൊലീസ്.. വിവിധ തിരോധാനക്കേസുകളിൽ അന്വേഷണം….

ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണവുമായി പൊലീസ്. വിവിധ ഭാഗങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരോധാനക്കേസുകള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം. ചേർത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും പൊലീസ് വിവരങ്ങള്‍ തേടി. 2020ലാണ് ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായത്. ഈ കേസ് അടക്കമുള്ളവയായിരിക്കും വിശദമായി അന്വേഷിക്കുക.ചേർത്തലയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ കേസുകളും വീണ്ടും പരിശോധിക്കും.

16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ ആണ് പരിശോധിക്കുക. അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.ചേര്‍ത്തലയിൽ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.

Related Articles

Back to top button