കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി… ആലപ്പുഴയിൽ വയോധികയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണം …

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. വിയപുരം കല്ലേലിപ്പത്ത് കോളനിയില്‍ അനി(53)യാണ് പിടിയിലായത്. വിയപുരം പായിപ്പാട് ആറ്റുമാലില്‍ വീട്ടില്‍ സാറാമ്മ അലക്‌സാണ്ടറി(76)ന്റെ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു മാലയും നാലു വളയും ഉള്‍പ്പെടെ എട്ടു പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

ഇവരുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് അനി മുഖംമൂടി ധരിച്ച് എത്തി. അടുക്കളയില്‍ നിന്ന ഇവരുടെ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചത്. എസ്.ഐ. പ്രദീപ്, ജി.എസ്.ഐ മാരായ ഹരി, രാജീവ്, സി.പി. വിപിന്‍, ഹോം ഗാര്‍ഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button