ആലപ്പുഴയിൽ എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം….ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ….

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡില്‍ താമസിക്കുന്ന സോളമൻ (നിജു-29) മൂന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22-ാം വാർഡ് അർത്ഥശ്ശേരിൽ വിൽഫ്രഡ് (അബി-29) എന്നിവരെയാണ് അസിസ്റ്റന്‍റ് സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതി ജോമോൻ (റോബിൻ) വിദേശത്തായതിനാൽ ഇയാൾക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നവംബർ 13ന് രാത്രി 9 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. നിരവധി കേസിൽ പ്രതിയായ സോളമനെ അന്വേഷിച്ച് ഇയാളുടെ വസതിയിൽ എത്തിയ മണ്ണഞ്ചേരി എസ്ഐ ലൈസാദ് മുഹമ്മദിനെയും സംഘത്തെയും പ്രതികൾ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സോളമൻ കൈയിൽ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് എസ്ഐയെ ഗുരുതരമായി മുറിവേൽപ്പിക്കുകയുമായിരുന്നു.

Related Articles

Back to top button