ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്…ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും…

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾക്ക് ലഹരി നൽകിയെന്ന മുഖ്യപ്രതിയുടെ മൊഴി. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാനാകും നോട്ടീസ് നൽകുക.

മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴി. താരങ്ങളുമായി ലഹരി ഉപയോഗത്തിന് പുറമേ സെക്സ് റാക്കറ്റ് ബന്ധവും ഉണ്ടെന്ന് എക്സൈസ് അറിയിച്ചു.സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസ് എന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ.

Related Articles

Back to top button