ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്… പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണി…
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ്. സുൽത്താൻ കഞ്ചാവ് കൂടുതലും ഇന്ത്യയിലേക്ക് എത്തിച്ചത് മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണെന്നും എക്സൈസ് കണ്ടെത്തി.
മലേഷ്യയിൽ നിന്ന് സുൽത്താൻ എത്തിച്ചത് 6.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ്. എന്നാൽ തസ്ലീമയിൽ നിന്ന് പിടികൂടിയത് 3 കിലോ കഞ്ചാവാണെന്നും 3.5 കിലോ ആർക്ക് കൈമാറി എന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സുൽത്താൻ്റെ വിദേശയാത്ര വിവരങ്ങൾ ശേഖരിക്കുമെന്നും എക്സൈസ് പറഞ്ഞു. മലേഷ്യ യാത്രയ്ക്കു ശേഷം സുൽത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ടാണെന്നും വിദേശയാത്ര ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എന്ന പേരിലായിരുന്നുവെന്നും എക്സൈസ് കണ്ടെത്തി.