‘ആലപ്പുഴ ജിംഖാന’ 24 മണിക്കൂറിൽ വിറ്റത് 1.20 ലക്ഷം ടിക്കറ്റുകൾ….

കൊച്ചി: തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ്‌ ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്.
ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

Related Articles

Back to top button