എസ്ഐയായിരിക്കെ’ആക്ഷൻ ഹീറോ ബിജു കളിച്ചു.. കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു.. ആലപ്പുഴ ഡിവൈഎസ്പിക്ക് ശിക്ഷ….

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച സംഭവത്തില്‍ ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അന്ന് ചേര്‍ത്തല എസ് ഐ ആയിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

2006 ഓഗസ്റ്റിലായിരുന്നു സംഭവം. സിദ്ധാര്‍ഥന്‍ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. കയറുഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ഥന്‍.സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button