വീടിന് മുന്നിലെ തോട്ടിൽ വീണു.. ആലപ്പുഴയിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടു കൂടിയാണ് സംഭവം.

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്ന് ജോഷ്വായെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ച വിമല നേഴ്സറി സ്കൂൾ യുകെജി വിദ്യാർഥിയാണ്.

Related Articles

Back to top button