ആലപ്പുഴ; ഐഎന്‍എല്‍ എല്‍ഡിഎഫിന്റെ കാലുവാരിയെന്ന് ആരോപണം

കായംകുളം നഗരസഭയില്‍ ഐഎന്‍എല്‍ എല്‍ഡിഎഫിന്റെ കാലുവാരിയെന്ന് ആരോപണം. ആറ് സീറ്റില്‍ സിപിഐഎമ്മിനെ പരാജയപ്പെടുത്തിയെന്നും രണ്ട് സീറ്റില്‍ സ്വതന്ത്രരെ വിജയിപ്പിച്ചെന്നും പറയുന്ന ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ മൗലവിയുടെ ശബ്ദ സന്ദേശം പുറത്ത്. ഇരുപത്തിയാറാം വാര്‍ഡില്‍ 280 കുടുംബ വോട്ടുകള്‍ ഉള്‍പ്പെടെ മറിച്ചെന്നും കളിച്ചാല്‍ കളി പഠിപ്പിക്കുമെന്നും നിസാര്‍ മൗലവി പറയുന്നു.
‘നമ്മള്‍ നിര്‍ത്തി നമ്മള്‍ പിന്തുണച്ച സ്വതന്ത്രന്മാരാണ് ഇവിടെ ജയിച്ചത്. സിപിഐഎമ്മിന്റെ ഈറ്റില്ലം, അവിടെ ഹിന്ദുക്കളില്ല. മൊത്തം മുസ്‌ലിങ്ങള്‍. 20 ഹിന്ദു വോട്ടേ ഉള്ളു. അവിടെയാണ് മൂന്ന് വാര്‍ഡ് നമ്മള്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ 18 സീറ്റും ബാക്കി സ്വതന്ത്രന്മാരെയും വെച്ച് മത്സരിപ്പിച്ചു. നമുക്ക് ആറ് സീറ്റോളം അവരെ തോല്‍പ്പിക്കാന്‍ പറ്റി, രണ്ട് സ്വതന്ത്രരെ ജയിപ്പിച്ചു. കളി പഠിപ്പിച്ച് കൊടുക്കണം. പണിയണം, പണിഞ്ഞു. അത് അവരെ മനസിലാക്കിയല്ലോ, അതുകൊണ്ട് നമ്മുടെ വീട്ടില്‍ സിപിഐഎമ്മുകാരുടെ കുത്തൊഴുക്കായിരുന്നല്ലോ. അബദ്ധം പറ്റിപ്പോയി, ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു’, നിസാര്‍ മൗലവി ശബ്ദ സന്ദേശത്തില്‍ പറയുന്നു.



