പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല…കളർകോട് അപകടത്തിൽ പോലീസിനെ വട്ടംകറക്കി കാറുടമയുടെ മൊഴി….

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വി​ദ്യാർത്ഥികൾ‌ മരിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി കാറുടമ ഷാമിൽ ഖാൻ. വാഹനം നൽകിയത് റെന്റിനല്ലെന്ന് ആവർത്തിക്കുകയാണ് ഷാമിൽ ഖാൻ.1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസൻസ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോൾ ലൈസൻസ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമിൽ ഖാൻ പറഞ്ഞു. 

തന്റെ കയ്യിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാർത്ഥികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ഈ പണം യുപിഐ വഴിയാണ് വിദ്യാർത്ഥികൾ തിരികെ നൽകിയത്. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലൈസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസൻസ് അയച്ചു വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു. 

Related Articles

Back to top button