കളർകോട് വാഹനാപകടം…മെഡിക്കൽ ബോർഡ് രൂപീകരിച്ചു…
അമ്പലപ്പുഴ: ദേശീയപാതയിൽ കളർകോട് ഉണ്ടായ വാഹനാപകടത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയന്നവരുടെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശപ്രകാരമാണ് ബോർഡ് രൂപീകരിച്ചത്.ദിവസേന രാവിലെ 10 മണിക്കും വൈകിട്ട് മൂന്നു മണിക്കും സൂപ്രണ്ടിൻ്റെ ചേമ്പറിൽ മെഡിക്കൽ ബോർഡ് യോഗം ചേരും.ജനറൽ സർജറി വകുപ്പ് മേധാവി ഡോ.സജികുമാർ, ഓർത്തോ പീഡിക്സ്സ്വിസ് മേധാവി ഡോ.വിനോദ് കുമാർ പൾമണറി മെഡിസിൻ മേധാവി ഡോ. ഷാജഹാൻ, ജനറൽ മെഡിസിൻ മേധാവി ഡോ.സുരേഷ് രാഘവൻ, അനസ്തേഷ്യോളജി മേധാവി ഡോ. വീണ, റേഡിയോ തെറാപ്പി ഡോ.മനോജ്, ന്യൂറോ സർജറി മേധാവി ഡോ.ഗിരീഷ്, ന്യൂറോ മെഡിസിൻ മേധാവി ഡോ. ഷാജി, യൂറോളജി മേധാവി ഡോ.നാസർ, സി.റ്റി.വി.എസ് മേധാവി ഡോ.സുരേഷ് കുമാർ എന്നിവരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ.