ആലപ്പുഴ അപകടം…വാഹന ഉടമയ്ക്കെതിരെ കേസെടുത്തു…കോടതി റിപ്പോര്‍ട്ടിൽ….

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ മെഡിക്കൽ വിദ്യാർഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആര്‍ രമണനാണ് കേസെടുത്തത്.

Related Articles

Back to top button