അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ അപകടം.. 12കാരൻ തെറിച്ചുവീണു.. സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം.. ആലപ്പുഴയിൽ…

അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 12 വയസ്സുകാരൻ ബൈക്കിൽ നിന്ന് തെറിച്ചു വീണ് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. തുറവൂരിൽ ദേശീയപാതയിലാണ് അപകടം നടന്നത്. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.ദേശീയപാതയിൽ പത്മാക്ഷി കവലയ്ക്ക് സമീപമാണ് അപകടം നടന്നത്.

നിഷാദും മകൻ ശബരീശനും സഹോദരനും ഒരുമിച്ച് ബൈക്കിൽ തുറവൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീഴുകയുമായിരുന്നു. തെറിച്ചു വീണ കുട്ടി അതേ ബസ്സിൻ്റെ പിൻചക്രങ്ങൾക്കടിയിൽപ്പെടുകയും തൽക്ഷണം മരിക്കുകയും ചെയ്തു. പരിക്കേറ്റ നിഷാദും ശബരീശൻ്റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button