കൊച്ചിയിലെ മൊബൈൽ മോഷണം..പ്രതികൾ എത്തിയത് അലൻവാക്കർ വന്ന വിമാനത്തിൽ..താമസിച്ചത്….

അലന്‍ വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സംഘങ്ങളാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് സംഘങ്ങളെയും പൊലീസ് രണ്ടിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ദില്ലി -മുബൈ സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്മാൻ, വസിം റഹ്മാൻ എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്. കൊച്ചി പൊലീസ് ദില്ലിയിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 23 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

ഫോണുകള്‍ കണ്ടെത്താന്‍ ഡല്‍ഹി പൊലീസിന്റെ സഹായം ഉണ്ടായിരുന്നതായും പുട്ട വിമലാദിത്യ പറഞ്ഞു. ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇത്രയും ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിലാണ് പ്രതികള്‍ കൊച്ചിയില്‍ താമസിച്ചത്. ഫോണുകള്‍ അഴിച്ചു പാര്‍ട്‌സ് ആയി വില്‍ക്കുകയാണ് ഇവരുടെ രീതി.മോഷ്ടിച്ച ഫോണുകള്‍ ഒന്നും പ്രതികള്‍ വിറ്റിരുന്നില്ല. മറ്റു ഫോണുകളെ കുറിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം മൊബൈല്‍ ഫോണുകള്‍ മോഷണം പോകുന്നത്.

Related Articles

Back to top button