കോണ്‍ഗ്രസിൽ പ്രവര്‍ത്തിച്ച രണ്ട് വർഷം  13 കേസുകളും, തലയിൽ 12 തുന്നി കെട്ടുകളും  ഉണ്ടായി ; അഖിൽ മാരാർ

കോണ്‍ഗ്രസിൽ പ്രവര്‍ത്തിച്ച രണ്ട് വർഷം കൊണ്ട് 13 കേസുകളും, തലയിൽ 12 തുന്നി കെട്ടുകൾ ഉണ്ടായെന്ന് എൻഡിഎയിൽ ചേര്‍ന്ന അഖിൽ മാരാർ. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് ഐഷ പോറ്റിയായിരുന്നു എംഎല്‍എ. കൊട്ടാരക്കര പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ താനുൾപ്പെടെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ശാലു മേനോൻ വിഷയത്തിൽപ്പെട്ട എംപിക്ക് ഐക്യദാർഢ്യ ജാഥ നടത്തിയപ്പോൾ ആ ജാഥ ആക്രമിച്ച സിപിഎം നേതാക്കളെ തിരിച്ച് നേരിടുകയായിരുന്നു. എന്നാല്‍ എല്ലാത്തിനും കാരണമായ എംപിയുടെ സെക്രട്ടറി കേസിൽ പ്രതിയായില്ല. തിരിഞ്ഞു നോക്കാതെ നേതാക്കൾ പലരേയും ഉപേക്ഷിച്ചെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നെന്നും കോടതി വെറുതെ വിട്ടെന്നും അഖിൽ പറഞ്ഞു. പക്ഷേ, കേസുകൾ കാരണം പാസ്പോര്‍ട്ട് കിട്ടിയിരുന്നില്ല. സിനിമ ചെയ്ത കാലം മുതൽ ഓരോ വർഷം കാലാവധി ഉള്ള പാസ്പോർട്ട്‌ കോടതി വഴി എടുത്തു യാത്ര തുടങ്ങിയെന്നും ദുബായ് ഗോൾഡൻ വിസ ലഭിക്കാതെ പോയതും പാസ്പോർട്ട്‌ കാലാവധി ഇല്ലാത്തത് കൊണ്ടായിരുന്നുവെന്നും അഖിൽ അവകാശപ്പെട്ടു.

Related Articles

Back to top button