അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും; മത്സരിക്കുന്നത് …

സംവിധായകൻ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും. കൊല്ലം സീറ്റിൽ മത്സരിക്കാനാണ് സാധ്യത. ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും, അംഗത്വം എടുക്കാൻ തയാറാണെങ്കിൽ പരിഗണിക്കുമെന്നും ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞു.

അഖിൽ മാരാർ കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നാണ് അഖിൽ അറിയിച്ചത്. നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും തയാറാണെങ്കിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. എന്നാൽ, അഖിൽ അനുകൂലമായ പ്രതികരണമല്ല നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Related Articles

Back to top button