രോഹിത്തിന്‍റെ പിന്‍ഗാമി ആരെന്ന കാര്യം തീരുമാനമായെന്ന് ആകാശ് ചോപ്ര…
ഏകദിനങ്ങളില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍താരം ആകാശ് ചോപ്ര. രോഹിത്തിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞതായും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യപനം പോലും ആവശ്യമില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്ത് ശ്രേയസ് അയ്യരടക്കം പല പേരുകളും പറയുന്നുണ്ട്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗില്ലിനുള്ള വഴിയെല്ലാം ഒരുങ്ങി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം പോലും ആവശ്യമാണെന്ന് തോന്നുന്നില്ല.