മത്സരത്തില്‍ നിന്ന് പിന്‍മാറി എകെ ഷാനിബ്..സരിന് നിരുപാധിക പിന്തുണ…

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എകെ ഷാനിബ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എകെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം.

തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് ഷാനിബ് പറഞ്ഞു. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ തന്റെ പേരാട്ടം, അത് ലക്ഷ്യത്തിലെത്തണമെന്ന അഭിപ്രായത്തിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്യണിസ്റ്റുകാരന് വോട്ടു ചെയ്യാന്‍ മടിയുള്ള ആളുകള്‍ക്കും സരിന്റെ സ്വതന്ത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുതകുന്ന നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് ഷാനിബ് പറഞ്ഞു.

Related Articles

Back to top button