തണുത്ത കാലാവസ്ഥയിൽ ചുമയും ജലദോഷവും അലട്ടുന്നുണ്ടോ.. ഇതൊന്ന് കുടിച്ച് നോക്കൂ.. പമ്പകടക്കും….

ശൈത്യകാലം എത്തുന്നതോടെ പല ആരോഗ്യപ്രശ്നങ്ങളും നമ്മളെ തേടി എത്താറുണ്ട്.മഞ്ഞുകാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമാകുന്നതാണ് രോഗം പെട്ടെന്ന് പിടിപെടാൻ കാരണം.കൂടാതെ ദഹന വ്യവസ്ഥയെയും ഈ കാലാവസ്ഥമാറ്റം ബാധിക്കാം. തണുപ്പ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന അയമോദക വെള്ളം കുടിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്.ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അയമോദകം രോഗപ്രതിരോധശേഷി വർധിപ്പിച്ച് ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ​ഗ്യാസ് വന്ന് വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അയമോദകം നല്ലൊരു പരിഹാരമാണ്.

അതുപോലെ പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.അയമോദകത്തിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കുന്നതിനൊപ്പം ചർമത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചർമം യുവത്വമുള്ളതാക്കാൻ സഹായിക്കും. കൂടാതെ സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാൻ അയമോദക വെള്ളം വളരെ നല്ലതാണ്.ദിവസവും രാവിലെ വെറും വയറ്റിൽ അയമോദകം വെള്ളം കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കാൻ സഹായിക്കും. രണ്ട് ടീസ്പൂൺ വറുത്ത അയമോദകം വിത്തുകൾ ഒരു കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർക്കുക. ഇത് തിളപ്പിക്കുക, തണുത്തശേഷം കുടിക്കുക. കനത്ത ഭക്ഷണത്തിനു ശേഷം വയറിലെ അസ്വസ്ഥതകൾ നീക്കാൻ ഈ പാനീയം അനുയോജ്യമാണ്.

മെച്ചപ്പെട്ട ദഹനം ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കും. ദൈനംദിന ഭക്ഷണത്തിൽ ഒരു ഗ്ലാസ് അയമോദകം വെള്ളം ഉൾപ്പെടുത്തുക.ഇത് ശരീര ഭാരം കുറക്കാനും സഹായിക്കും.

Related Articles

Back to top button