അജിത്തിന്റെ മരണം; ജീവനൊടുക്കിയതെന്ന് ഭാര്യ, വീട് പെയിന്റ് ചെയ്തതിൽ ദുരൂഹത

വട്ടപ്പാറയിലെ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് സംശയം. വട്ടപ്പാറ വേറ്റിനാട് സ്വദേശി അജിത്തിനെ ദീപാവലിയുടെ തലേന്നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. മരിക്കുന്നതിന് മുമ്പ് അജിത് കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മരണത്തിന് പിന്നാലെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും കാണാതായി. അജിത്തിന്റേത് ആത്മഹത്യയെന്നായിരുന്നു ഭാര്യയും മകനും മൊഴി നല്‍കിയത്. എന്നാല്‍ അജിത് ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും അച്ഛനും പറയുന്നത്. ഇതോടെയാണ് സംഭവത്തില്‍ ഇപ്പോൾ ദുരൂഹത ഉയര്‍ന്നിരിക്കുന്നത്.




