പ്രധാനമന്ത്രിയേൽപ്പിച്ച ദൗത്യം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരത്തെത്തി

പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്തെത്തി. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിൻറെ തുമ്പ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിൻറെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ഇത് മുൻനിർത്തിയുള്ള തിരുത്തലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Back to top button