‘എന്തുകൊണ്ട് പാകിസ്ഥാനിൽ ആക്രമണം നടത്തി…അമേരിക്കയോട് കാര്യങ്ങൾ വിശദീകരിച്ച് അജിത് ഡോവൽ…

പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർക്കോ റൂബിയയോട് വിശദീകരിച്ചെന്നും വ്യക്തമാക്കി.

ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കുമെതിരെ പാകിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ ഉന്നയിച്ചെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ നടപടികൾ കൃത്യതയുള്ളതുമായിരുന്നു.

പാകിസ്ഥാൻ സിവിലിയൻ, സാമ്പത്തിക, സൈനിക ലക്ഷ്യങ്ങളൊന്നും ആക്രമിച്ചിട്ടില്ല. അറിയപ്പെടുന്ന ഭീകര ക്യാമ്പുകൾ മാത്രമാണ് ലക്ഷ്യമിട്ടത്. സ്ഥിതിഗതികൾ വേഗത്തിൽ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യ ആക്രമണം നടത്തിയത് .

Related Articles

Back to top button