രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യം എസ്എൻഡിപി പിന്തുണ.. ഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവെച്ച് തുടക്കം…
ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ.ഗുരുസൂക്തമാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിരിക്കുന്നത്. ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക”, എന്ന വാചകമാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിരിക്കുന്നത്.
ബിജെപിയെ സംബന്ധിച്ച് എസ്എൻഡിപി പിന്തുണ നിർണായകമായ സാഹചര്യത്തിലാണ് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചത്. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന് സ്ഥാനമൊഴിയും. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.