‘ബച്ചന്‍’ ഒഴിവാക്കി.. വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി ഐശ്വര്യയുടെ പേര് മാറ്റം…
കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിലെ പ്രധാന സംസാര വിഷയമാണ് താരജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞു എന്നത്.ഇതേകുറിച്ച് ഇതുവരെയും താരങ്ങൾ പ്രതികരിച്ചിട്ടില്ല.എന്നാൽ ഇപ്പോൾ ഏറെക്കുറെ ഈ വാർത്തകൾ സ്ഥിരീകരിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.ദുബായിലെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ പങ്കെടുത്ത് താരം സംസാരിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ താരത്തിന്റെ പേര് നല്‍കിയത് ബച്ചന്‍ എന്ന് ഒഴിവാക്കിയാണ്. ഐശ്വര്യ റായ്, ഗ്ലോബല്‍ സ്റ്റാര്‍ എന്നാണ് താരത്തിന്റെ വിഡിയോയില്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നു തന്നെയാണ് പേര്.
ഐശ്വര്യ റായിയും ബച്ചന്‍ കുടുംബവും ഏറെനാളായി പ്രശ്‌നത്തിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. അനന്ത് അംബാനി വിവാഹത്തില്‍ മകള്‍ക്കൊപ്പം തനിച്ച് താരം എത്തിയതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. പിന്നാലെ നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. പിന്നാലെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ഐശ്വര്യയ്ക്ക് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു