സിപിഐഎമ്മിനെതിരെ രൂക്ഷ വിമശനവുമായി ഐഷ പോറ്റി…

സിപിഐഎമ്മിനെതിരെ രൂക്ഷ വിമശനവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റി. തുടർഭരണത്തിൽ എൽഡിഎഫിന് അഹങ്കാരം. സിപിഐഎം കമ്മിറ്റികളിൽ തനിക്കെതിരെ അധിക്ഷേപം ഉയർത്താൻ ക്ലാസ് കൊടുക്കുന്നു. താൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മന്ത്രി കെ എൻ ബാലഗോപാൽ തട്ടിയെടുക്കുന്നെന്നും ഐഷ പോറ്റി .

ഒരാൾ പുറത്തുപോയാൽ വർ​ഗ വഞ്ചകനും അകത്തു വന്നാൽ നല്ലത് അതാണ് സമീപനമെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. എംഎൽഎ ആയിരുന്ന എതിർ സ്ഥാനാർത്ഥി മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തു? സ്വന്തമായി ചെയ്ത വികസന പ്രവർത്തനങ്ങൾ ഏതോക്കെയെന്ന് എംഎൽഎ ആത്മപരിശോധന നടത്തണം. കെ എൻ ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ച് ഐഷ പോറ്റി.

Related Articles

Back to top button