കേരളത്തില്‍ 19 ദിവസത്തിനിടെ എയർടെല്ലിന്‍റെ എഐ സംവിധാനം കണ്ടെത്തിയത് അഞ്ചരക്കോടി സ്പാം കോളുകള്‍…കൂടുതലും..

തിരുവനന്തപുരം: സ്‍പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി എയർടെൽ നടപ്പിലാക്കിയ എഐ സംവിധാനം വിജയം. പുതിയ എഐ ടൂള്‍ കേരളത്തിൽ 55 മില്ല്യൺ സ്പാം കോളുകളും ഒരു മില്ല്യൺ സ്പാം എസ്എംഎസുകളും കണ്ടെത്തിയതായി എയർടെല്‍ അറിയിച്ചു. സ്പാം തിരിച്ചറിയാനുള്ള എഐ സംവിധാനം അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും ഫോൺകോളുകളും സന്ദേശങ്ങളും കണ്ടെത്തിയത്.

പ്രത്യേക സർവീസ് റിക്വസ്റ്റ്, പുതിയ ആപ്പ് ഡൗൺലോഡ് എന്നിവ ആവശ്യമില്ലാതെ തന്നെ കേരളത്തിലെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും എഐ സ്പാം ഡിറ്റക്ഷന്‍ സേവനം സൗജന്യമായും സ്വമേധയായും ലഭിക്കുന്നുണ്ട്. സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി കേരളത്തിലും എഐ സംവിധാനം എയർടെല്‍ അവതരിപ്പിക്കുകയായിരുന്നു.

Related Articles

Back to top button