തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകിയത് മണിക്കൂറുകളോളം.. വലഞ്ഞ് യാത്രക്കാർ..

ഒമാനിലെ മസ്കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകി. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് IX 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.ഷാര്‍ജയില്‍ നിന്ന് വിമാനം വരാന്‍ വൈകിയതാണ് മസ്കറ്റില്‍ നിന്നും യാത്ര പുറപ്പെടാന്‍ താമസിച്ചതിന് കാരണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നു. വിമാനം ഒരു മണിക്കൂര്‍ വൈകി പുറപ്പെടുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. പി​ന്നീ​ട് ഇ​ത് 2.30 ​ലേ​ക്ക് മാ​റ്റി. ഒ​ടു​വി​ൽ 4.20ന് ​പു​റ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും അ​ഞ്ചു മ​ണി​യോ​ടെയാണ് വിമാനം പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി. 


Related Articles

Back to top button