നവരാത്രി സ്‌പെഷ്യൽ ‘മെനു’ അവതരിപ്പിച്ച് എയർ ഇന്ത്യ.. വ്രതമനുഷ്ഠിക്കുന്നവർക്കായി പ്രത്യേകം ഭക്ഷണം
നവരാത്രിയോടനുബന്ധിച്ച് വ്രതമനുഷ്ഠിക്കുന്നവർക്കായി മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയർഇന്ത്യ നവരാത്രി സ്‌പെഷ്യൽ ഭക്ഷണങ്ങൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
വിമാനയാത്രയ്ക്കിടയിൽ വ്രതം അനുഷ്ഠിക്കുന്ന യാത്രക്കാർക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്നതാണ് ഈ മെനുവിന്റെ ഗുണം.
സാബുദാന ഖിച്ച്ഡി, വ്രതവാലെ ഷാഹി ആലൂ, സിംഗാഡെ കി ബൂരി, സാബുദാന വട, മലായ് പനീർ ടിക്ക, തലേ ആലൂ കി ചാട്ട് എന്നിവയെല്ലാം പുതിയ മെനുവിൽ ഉൾപ്പെടുന്നു.
മധുരത്തിനായി സീസണൽ പഴങ്ങൾ, ഖട്ടാ മീഠയും ഫലാഹാരി ഖീറുമെല്ലാമുണ്ട്. ഓരോ വിഭവവും വ്രതാനുകൂല ചേരുവകൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.