മന്ത്രി ശശീന്ദ്രനടക്കം 50ലേറെ യാത്രക്കാർ.. എയർ ഇന്ത്യ വിമാനത്തിന് തകരാൻ.. വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന്….

മന്ത്രി ശശീന്ദ്രനടക്കം 50ലേറെ യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കി.ഒരു മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 5.40ന് മുംബയിൽ നിന്നു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.

മന്ത്രി എകെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button