ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി.. കാരണം എന്തെന്നോ?…
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണി. തുടർന്ന് വിമാനം തായ്ലൻഡിലെ ഫുക്കെറ്റിൽ അടിയന്തരലാൻഡിങ് നടത്തി. എഐ 379 വിമാനം അടിയന്തരലാൻഡിങ് നടത്തിയതായി തായ്ലൻഡ് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു.
പ്രാദേശികസമയം രാവിലെ ഒൻപതരയോടുകൂടിയാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നതാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നാണ് വിവരം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.